പാരമ്പര്യ പരിപാടികൾ

ചാന്‍സലേഴ്സ് അവാര്‍ഡ്
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ സര്‍വകലാശാലകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനായി ബഹു. ഗവര്‍ണര്‍ സ്ഥാപിച്ച അവാര്‍ഡാണ് ചാന്‍സലേഴ്സ് അവാര്‍ഡ്. ഈ പ്രശസ്തമായ അവാർഡിൽ അഞ്ച് കോടി/ ഒരു കോടി രൂപ, ഒരു പ്രശംസാ പത്രം, സ്വർണ്ണം പൂശിയ ട്രോഫി എന്നിവ ഉൾപ്പെടുന്നു. ഇത് സംസ്ഥാന ബജറ്റിൽ നിന്നാണ് അനുവദിക്കുന്നത്. സർവകലാശാലയിലെ പ്രധാന പദ്ധതികൾക്കായുള്ള മൂലധന ചെലവിനായി ഇത് ഉപയോഗിക്കപ്പെടണം.
കോളേജ് ക്ലസ്റ്റര്‍
അടുത്തുള്ള കോളേജുകള്‍ തമ്മില്‍ മാനവ-ഭൗതിക വിഭവങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നതിനും അതുവഴി വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരവും പ്രവേശനവും വര്‍ധിപ്പിക്കാനും വിഭവങ്ങളുടെ പരമാവധി ഉപയോഗം സാധ്യമാക്കാനുമാണ് യു.ജി.സി ക്ലസ്റ്റര്‍ ഓഫ് കോളേജ്സ് എന്ന ആശയം അവതരിപ്പിച്ചത്. ഈ പദ്ധതി ഇതിലുള്‍പ്പെടുന്ന കോളേജുകള്‍ തമ്മില്‍ പശ്ചാത്തല സൗകര്യങ്ങുടെയും മാനവശേഷിയുടെയും പങ്കുവയ്ക്കല്‍ ഉറപ്പുവരുത്തുകയും പൊതുവായ സൗകര്യങ്ങള്‍ പുതുതായി രൂപീകരിക്കുകയും ചെയ്യുന്നു.


പ്രബുദ്ധതാ
ഉന്നത വിജ്ഞാനം സാധാരണ ജനങ്ങളുടെ ജീവിത നിലവാരത്തെയും മാനവരാശിയുടെ നിലനില്പിന്‍റെ വിവിധ വശങ്ങളെയും എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് പൊതുജനങ്ങള്‍ക്കു അവബോധം നല്‍കുന്നതുനായി വിഭാവനം ചെയ്ത പദ്ധതിയാണ് പ്രബുദ്ധത. ഒരു ജനാധിപത്യ സമൂഹത്തിന്‍റെ പുതിയ ശാസ്ത്രീയ കണ്ടെത്തലുകളുടെ ഗുണഭോക്താക്കളാകാന്‍ ഏവര്‍ക്കും അവകാശമുണ്ടെന്ന വീക്ഷണമാണ് ഈ പദ്ധതിയുടെ അടിസ്ഥാനം. ഒരു മള്‍ട്ടി മീഡിയ പാക്കേജ് വികസിപ്പിച്ച് ഉയര്‍ന്ന വിജ്ഞാന മേഖലയിലെ പഠനങ്ങളും ഗവേഷണങ്ങളും സാധാരണക്കാര്‍ക്കു ഗുണം ചെയ്യുന്ന വിധത്തില്‍ അവതരിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഇതില്‍ സ്ട്രക്ചറല്‍ ആന്‍റ് ഫങ്ഷണല്‍ ജീനോമിക്സ്, കാർഷിക-ബയോടെക്നോളജി, സിന്തറ്റിക് ബയോ എഞ്ചിനീയറിംഗ്, ബയോ ഇൻഫർമാറ്റിക്സ്, ബയോ ഫാർമക്കോളജി, നാനോ ടെക്സെൻസറുകൾ, നാനോ ട്രാൻസ്മിറ്ററുകൾ, ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് ഉപകരണങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക് തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്നു.
ലേണർ ഇക്കോസിസ്റ്റം ക്യാമ്പസ്
അറിവിന്‍റെ സ്വാംശീകരണം സാധ്യമാക്കുന്ന സജീവമായ ജൈവ മണ്ഡലങ്ങളുമായി ഉന്നത വിദ്യാഭ്യാസ ക്യാമ്പസുകളെ പുനര്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് ധൈഷണിക പര്യാവരണം അഥവാ ലേണര്‍ എക്കോസിസ്റ്റം ക്യാമ്പസ്. അദ്ധ്യാപക കേന്ദ്രീകൃതമായ നിലവിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ, സൃഷ്ടി പരതയും വിമർശനാത്മക ചിന്താഗതിയും പ്രോത്സാഹിപ്പിക്കുന്ന, വിദ്യാർത്ഥി കേന്ദ്രീകൃതമായ പഠനാന്തരീക്ഷങ്ങളാക്കുകയാന്നണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന് മാതൃക രൂപീകരിച്ച് മറ്റ് സ്ഥാപനങ്ങൾക്ക് ആവശ്യാനുസരണം മാറ്റങ്ങളോടെ നടപ്പാക്കാൻ കഴിയുന്ന രീതിയിൽ ഒരു ക്യാമ്പസിനെ ലേണർ ഇക്കോസിസ്റ്റം ക്യാമ്പസായി വികസിപ്പിക്കാനുള്ള ഉത്തരവാദിത്വം കൗൺസിൽ ഏറ്റെടുക്കും.
