Office Hours: 10.00am - 5.00pm

Image

ലെറ്റ്സ് ഗോ ഡിജിറ്റല്‍

ലേണിംഗ് മാനേജ്മെന്റ് സിസ്റ്റത്തിനായുള്ള പരിശീലനം

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍ അധ്യാപനം /പഠനം ഏറ്റവും വേഗത്തില്‍ നടപ്പിലാക്കണമെന്നുള്ള സര്‍ക്കാരിന്‍റെ ആഹ്വാനം സ്വീകരിച്ച് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ (KSHEC) സംസ്ഥാനത്തെ സര്‍വകലാശാലകളും കോളേജുകളും ഉള്‍പ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും Moodle അടിസ്ഥാനത്തിലുള്ള ലേണിംഗ് മാനേജ്മെന്‍റ് സിസ്റ്റം (LMS)-ല്‍ വ്യാപകമായ പരിശീലനം നല്‍കുന്നു.

സ്ഥാപനങ്ങക്ക് പരിശീലനം നല്‍കിയതിനു ശേഷം, ഡിജികോള്‍ സൗകര്യം വഴി LMS കോളേജുകളില്‍ നടപ്പിലാക്കുന്നു. ലെറ്റ്സ് ഗോ ഡിജിറ്റല്‍ പദ്ധതി, സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകരെ ങ Moodle അധിഷ്ഠിത ക്ലാസ്മുറികളും സാങ്കേതിക ڊബോധന ശാസ്ര്ത പരിവര്‍ത്തനത്തിനുള്ള വൈവിധ്യമാര്‍ന്ന ഉപകരണങ്ങളും സ്വയം കൈകാര്യം ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനും കഴിയുന്ന വിധത്തില്‍ പ്രാപ്തരാക്കുന്നതിന് വേണ്ടി രൂപകല്‍പ്പന ചെയ്തതാണ്. പരിശീലനം ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഓഫ് ലൈന്‍ മോഡിലായി, LMS-ലുള്ള പരിചയ സമ്പന്നരായ വിദഗ്ധര്‍ വഴി, KSHEC യും മറ്റ് സംസ്ഥാന സ്ഥാപനങ്ങളും ഒരുക്കുന്ന പ്രത്യേക പ്ലാറ്റ് ഫോം വഴിയാണ് നല്‍കുന്നത്. സ്ഥാപനങ്ങള്‍ക്ക് അവരുടെ മുഴുവന്‍ അധ്യാപകര്‍ക്കും Institutional Training Programme (ITP) വഴി പരിശീലനം ലഭ്യമാക്കുകയോ, അല്ലെങ്കില്‍ KSHEC സമയാസമയം സംഘടിപ്പിക്കുന്ന പരിശീലനങ്ങളില്‍ അധ്യാപകരെ പങ്കെടുപ്പിക്കുകയോ ചെയ്യാവുന്നതാണ്. ഇതുവരെ, 110 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് KSHEC MOODLE-LMS- ന്‍റെ വിവിധ പരിശീലന പരിപാടികള്‍ വഴി സ്ഥാപനതല പരിശീലനം നല്‍കി.