പുതിയ വാർത്ത
0
സ്കോളർഷിപ്പുകൾ
0
മുഖ്യമന്ത്രിമാരുടെ നവകേരള ഫെലോഷിപ്പ്
0
KIRF
0
എരുഡൈറ്റ് സ്കോളർസ്
0
കൈരളി റിസർച്ച് അവാർഡ്സ്
0
KREAP - STUDENTS ENROLLED

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിലേയ്ക്കു സ്വാഗതം.
കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ ഭൂമിക മാറ്റത്തിലേയ്ക്ക്
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഏകോപനം നിര്‍വഹിക്കുന്ന മുഖ്യ ഉപദേശക സ്ഥാപനമാണ് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍. ഉന്നത വിദ്യാഭ്യാസം സംബന്ധിച്ചുള്ള നയരൂപീകരണത്തിലും അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിലും നിലവാരമുള്ള വിദ്യാഭ്യാസത്തിന്‍റെ തുല്യതയും പ്രാപ്യതയും വര്‍ദ്ധിപ്പിക്കുന്നതിലും കൗണ്‍സില്‍ പ്രധാന പങ്കുവഹിക്കുന്നു.
സര്‍വകലാശാലകള്‍, കോളേജുകള്‍, സര്‍ക്കാര്‍ എന്നിവരുമായി സഹകരിച്ച് kshec ഉന്നത വിദ്യാഭ്യാസ മേഖലയെ പരിഷ്കരിക്കുന്നതിനും പുതിയ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനും തന്ത്രപരമായ വികസനം സാധ്യമാക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്നു. ഇതുവഴി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ ചലനാത്മകവും അന്താരാഷ്ട്ര നിലവാരത്തിലുള്ളതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാക്കി മാറ്റുന്നു.
പ്രഗത്ഭമായ നേതൃത്വമാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് വഴികാട്ടുന്നത്. കൗണ്‍സിലിന്‍റെ പേട്രണ്‍ ഗവര്‍ണറും വിസിറ്റര്‍ മുഖ്യമന്ത്രിയുമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയാണ് ചെയര്‍പേഴ്സണ്‍. സര്‍ക്കാര്‍ നാലുവര്‍ഷത്തേയ്ക്കു നിയമിക്കുന്ന വൈസ് ചെയര്‍മാനും മെമ്പര്‍ സെക്രട്ടറിയും കൗണ്‍സിലിനെ നയിക്കുന്നു.

ഉജ്ജ്വലമായ ഭാവിയിലേക്ക് വഴികാട്ടുന്നു
വ്യക്തികൾ
പ്രഗത്ഭരായ ഒരു നേതൃനിരയാണ് കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന് മാർഗ്ഗനിർദ്ദേശം നൽകുന്നത്. കേരള ഗവർണർ കൗൺസിലിന്റെ രക്ഷാധികാരിയായും (Patron), മുഖ്യമന്ത്രി വിസിറ്ററായും (Visitor) പ്രവർത്തിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് കൗൺസിലിന്റെ ചെയർമാൻ. സർക്കാർ നാല് വർഷത്തേക്ക് നിയമിക്കുന്ന വൈസ് ചെയർമാനാണ്, മെമ്പർ സെക്രട്ടറിയോടൊപ്പം കൗൺസിലിനെ നയിക്കുന്നത്.

ശ്രീ. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍
പേട്രണ്‍
ബഹു. കേരള ഗവർണർ

ശ്രീ. പിണറായി വിജയൻ
വിസിറ്റര്‍
ബഹു. മുഖ്യമന്ത്രി

ഡോ. ആർ ബിന്ദു
 
 
ചെയർപേഴ്സൺ
ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി

പ്രൊഫ . രാജൻ ഗുരുക്കൾ പി എം
വൈസ് ചെയര്‍മാന്‍
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ

ഡോ. രാജൻ വർഗീസ്
 
 
മെമ്പര്‍ സെക്രട്ടറി
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ
ഉപദേശക സമിതി
വിവിധ മേഖലകളിലെ നേതാക്കളെയും വിദഗ്ധരെയും ഉൾക്കൊള്ളുന്ന 35 അംഗങ്ങളടങ്ങിയ സമിതിയാണ് ഉപദേശക സമിതി. ഇതിൽ മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ, നിയമം, കൃഷി തുടങ്ങിയ വകുപ്പുകളിലെ മന്ത്രിമാർ, നിയമസഭയിലെ പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെടുന്നു. കൂടാതെ, സംസ്ഥാനത്തെ എം.പി.മാരുടെയും എം.എൽ.എ.മാരുടെയും പ്രതിനിധികൾ, ത്രിതല പഞ്ചായത്തുകളിലെ അംഗങ്ങൾ, മുനിസിപ്പാലിറ്റി അംഗങ്ങൾ, കോർപ്പറേഷൻ അംഗങ്ങൾ എന്നിവരും അംഗങ്ങളാണ്.
ഭരണ സമിതി
ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രിയുടെ അധ്യക്ഷതയിൽ പ്രവർത്തിക്കുന്ന 39 അംഗങ്ങളടങ്ങിയ ഉന്നതാധികാര സമിതിയാണ് ഭരണ സമിതി. ഇതിൽ സംസ്ഥാന സർവകലാശാലകളിലെ എല്ലാ വൈസ് ചാന്‍സലർമാരും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും സ്ത്രീകളില്‍ നിന്നും പ്രതിനിധികളടങ്ങിയ വിദ്യാഭ്യാസ വിദഗ്ധരും സർവകലാശാലകളിലെ അക്കാദമിക് കൗൺസിലുകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഉൾപ്പെടുന്നു.
കാര്യനിര്‍വഹണ സമിതി
കൗൺസിലിന്‍റെ വൈസ് ചെയര്‍മാന്‍ അധ്യക്ഷനായുള്ള 9 അംഗ സംഘമാണ് കാര്യനിര്‍വഹണ സമിതി. ഇതിൽ മെമ്പര്‍ സെക്രട്ടറി, അഞ്ച് പാര്‍ട് ടൈം അംഗങ്ങൾ, ഒരു വൈസ് ചാൻസലർ, സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ.
കൗൺസിലിന്‍റെ തീരുമാനങ്ങൾ നടപ്പിലാക്കുകയും, കൗൺസിലിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നത് ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ സമിതിയുടെ ഉത്തരവാദിത്തം. കൂടാതെ, ഓരോ സർവകലാശാലയുടെയും സിനഡിക്കേറ്റിലേക്ക് കൗൺസിൽ ഈ അംഗങ്ങളിൽ ഒരാളെ അയക്കും.
റാങ്കിങ്ങും അക്രെഡിറ്റേഷനും സര്‍വ്വേയും
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ
ഞങ്ങളുടെ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ
ഏറ്റവും പുതിയ  @ ഉന്നത വിദ്യാഭ്യാസ കൗൺസിൽ

പാരമ്പര്യ പരിപാടികൾ
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉന്നത വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനായി പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. സര്‍വകലാശാലകള്‍ക്ക് മുകവിന്‍റെ അംഗീകാരവും ധന സഹായവും നല്‍കുന്നതിനായി ചാന്‍സലേഴ്സ് അവാര്‍ഡ് സ്ഥാപിച്ചു. അടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണവും വിഭവങ്ങളുടെ പങ്കുവെയക്കലും സാധ്യമാക്കുന്നതിനായി 'ക്ലസ്റ്റര്‍ ഓഫ് കോളേജസ്'പദ്ധതി നടപ്പിലാക്കി. ക്യാമ്പസുകളെ ചലനാത്മകവും വിദ്യാര്‍ത്ഥീ കേന്ദ്രീകൃതവുമായ ബോധന ഇടങ്ങളാക്കി പരിവര്‍ത്തനപ്പെടുത്താന്‍ 'ദ ലേണര്‍ എക്കോസിസ്റ്റം (ധൈഷനിക് പര്യവരന്‍)' ആരംഭിച്ചു. സങ്കീര്‍ണ്ണമായ ശാസ്ത്ര വിജ്ഞാനം പൊതുജനങ്ങളിലേക്കെത്തിക്കാന്‍, അതുവഴി ഗവേഷണത്തെ ദൈനം ദിന ജീവിതവുമായി ബന്ധിപ്പിക്കാനായി 'പ്രബുദ്ധത' പദ്ധതി നടപ്പിലാക്കി.
പതിവായി ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍
KSHEC, 2007ലെ KSHEC നിയമപ്രകാരം കേരള സർക്കാർ സ്ഥാപിച്ച നിയമപരമായ സ്ഥാപനമാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ നിലവാരം, എല്ലാവരേയും ഉൾപ്പെടുത്തൽ, ആഗോള മത്സരാധിഷ്ഠിതത്വം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഉപദേശവും ഏകോപനവും പരിഷ്കാരങ്ങളും നടപ്പിലാക്കുന്നതാണ് ഇതിന്‍റെ പ്രവർത്തനങ്ങള്‍.


























