Office Hours: 10.00am - 5.00pm

Image
Image
ചാന്‍സലേഴ്സ് അവാര്‍ഡ്

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ സര്‍വകലാശാലകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനായി ബഹു. ഗവര്‍ണര്‍ സ്ഥാപിച്ച അവാര്‍ഡാണ് ചാന്‍സലേഴ്സ് അവാര്‍ഡ്. ഈ പ്രശസ്തമായ അവാർഡിൽ അഞ്ച് കോടി/ ഒരു കോടി രൂപ, ഒരു പ്രശംസാ പത്രം, സ്വർണ്ണം പൂശിയ ട്രോഫി എന്നിവ ഉൾപ്പെടുന്നു. ഇത് സംസ്ഥാന ബജറ്റിൽ നിന്നാണ് അനുവദിക്കുന്നത്. സർവകലാശാലയിലെ പ്രധാന പദ്ധതികൾക്കായുള്ള മൂലധന ചെലവിനായി ഇത് ഉപയോഗിക്കപ്പെടണം.

പശ്ചാത്തലം

2014 ഒക്ടോബര്‍ 27 ന് അന്നത്തെ കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് .പി സദാശിവത്തിന്‍റെ അധ്യക്ഷതയില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ വച്ചു നടന്ന വൈസ് ചാന്‍സലര്‍മാരുടെ കോണ്‍ഫറന്‍സിലാണ് ചാന്‍സലേഴ്സ് അവാര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന്, സംസ്ഥാന സര്‍ക്കാര്‍ 2018 ആഗസ്റ്റ് 3-ലെ കത്ത് നമ്പര്‍ B2/171/2018/H.EDN പ്രകാരം കേരളത്തിലെ മികച്ച സര്‍വകലാശാലയേയും ഉയര്‍ന്നു വരുന്ന പുതിയ സര്‍വകലാശാലയേയും കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ നടത്താന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തി. ഭാരതരത്നം പ്രൊഫ. ഇചഞ റാവു ആര്‍. എസ് (ഓണററി പ്രസിഡന്‍റ്, ലീനസ് പോളിംഗ് റിസേര്‍ച്ച് പ്രൊഫസര്‍, JNCASR ബാംഗ്ലൂര്‍) തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാനായി/ സർവകലാശാലയുടെ പ്രവർത്തനത്തെ അടിസ്ഥാനമാക്കി (1) അറിവുല്പാദനം (2) അറിവിന്‍റെ പ്രചരണം, (3) വിദ്യാർത്ഥി പ്രൊഫൈൽ, (4) അക്കാദമിക് ഭരണം, (5) സാമൂഹിക സ്വാധീനം എന്നീ ഘടകങ്ങളിലാണ് വിലയിരുത്തൽ നടത്തുന്നത്. വൈസ് ചാന്‍സലര്‍മാര്‍ അവരുടെ സർവകലാശാലകളുടെ ദർശനം തിരഞ്ഞെടുപ്പ് സമിതിക്ക് മുന്നില്‍ വിശദമായി അവതരിപ്പിക്കണം.

പ്രക്രിയ

ഭാരതരത്നം പ്രൊഫ. സി.എൻ.ആർ. റാവു അധ്യക്ഷനായ തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സർക്കാർ രൂപീകരിച്ചിട്ടുള്ളത്, സർവകലാശാലകൾക്കുള്ള അപേക്ഷാ ഫോർമാറ്റ് തയ്യാറാക്കി നല്‍കും. സർവകലാശാലകൾ അവരുടെ നേട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഓൺലൈൻ മുഖേന സമർപ്പിക്കും. അപേക്ഷ KSHEC വെബ്പോർട്ടലിൽ ലഭ്യമാണ്.

പരിശോധനാ പ്രക്രിയ

തിരഞ്ഞെടുപ്പ് കമ്മിറ്റി സർവകലാശാലകളിൽ പരിശോധനാ സംഘങ്ങളെ അയക്കും. അവർ സർവകലാശാലകൾ സമർപ്പിച്ച രേഖകളും വിവരങ്ങളും പരിശോധിച്ച് പട്ടിക തയ്യാറാക്കും. തുടർ സമിതി അത് അവലോകനം ചെയ്ത് അന്തിമ തീരുമാനം എടുക്കും. ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന സർവകലാശാലയാണ് അവാർഡ് നേടുക.

ചാന്‍സലേഴ്സ് അവാർഡ് ജേതാക്കൾ

വർഷം
ചാന്‍സലേഴ്സ് അവാർഡ് (ബഹു മുഖ സർവകലാശാലകൾ)
മികച്ച ഉയർന്നു വരുന്ന സർവകലാശാല (വിശിഷ്ട സർവകലാശാലകൾ)

2015

കേരള സർവകലാശാല

2016

മഹാത്മാഗാന്ധി സർവകലാശാല

2017

കൊച്ചി സർവകലാശാല

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാല

2018

മഹാത്മാഗാന്ധി സർവകലാശാല

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാല

2019

കൊച്ചി സർവകലാശാല

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാല

2020

മഹാത്മാഗാന്ധി സർവകലാശാല & കൊച്ചി സർവകലാശാല

കേരള കാർഷിക സർവകലാശാല