
ഹയര്‍ എജ്യുക്കേഷന്‍ ഫോര്‍ ദ ഫ്യൂച്ചര്‍
ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഭാവി : അടുത്ത തലമുറയെ രൂപപ്പെടുത്തല്‍
ഹയര്‍ എജ്യുക്കേഷന്‍ ഫോര്‍ ദ ഫ്യൂച്ചര്‍ വര്‍ഷത്തില്‍ രണ്ട് തവണ (ജനുവരി, ജൂലൈ) പ്രസിദ്ധീകരിക്കുന്ന പിയര്‍ റിവ്യൂഡ് ബഹുവിജ്ഞാനീയ ജേര്‍ണല്‍ ആണ്. ഉന്നത വിദ്യാഭ്യാസത്തിലെ വിമര്‍ശനാത്മക ഗവേഷണങ്ങള്‍ക്കുള്ള വേദി ഒരുക്കുകയും ദേശീയവും അന്തര്‍ദേശീയവുമായ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊണ്ട് നവീകരണവും പരിഷ്കരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ലക്ഷ്യം.
ഈ ജേര്‍ണലില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്ന ഗവേഷണ പ്രബന്ധങ്ങള്‍ കലകള്‍, ശാസ്ത്രം, മാനവികശാസ്ത്രം, സാമൂഹ്യശാസ്ത്രം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ളവയാണ്.
പ്രധാന മേഖലകള്‍:
ഉന്നത വിദ്യാഭ്യാസത്തിലെ പാഠ്യപദ്ധതി, വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍
ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളുടെ അന്താരാഷ്ട്രവല്‍ക്കരണം.
സര്‍വ്വകലാശാലകളിലെയും സ്ഥാപനങ്ങളിലെയും ഭരണ-പ്രവര്‍ത്തന രീതികള്‍
ലോകമെമ്പാടുമുള്ള ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളുടെ താരതമ്യ പഠനങ്ങള്‍
അധ്യാപന രീതികളിലെ നവീകരണങ്ങള്‍
ഉന്നത വിദ്യാഭ്യാസ ഭൂമികയില്‍ കടന്നുവരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളെയും നയരൂപീകരണത്തെയും അക്കാദമിക ചര്‍ച്ചകളെയും ഈ ജേര്‍ണല്‍ പ്രോത്സാഹിപ്പിക്കുന്നു.
- Frequency: Bi-annual (January and July)
- ISSN: 2347-6311 | eISSN: 2348-5779
- Publisher: SAGE Publications
- SCOPUS
- ERIC (Education Resources Information Center)
- Indian Citation Index (ICI)
- ProQuest
- J-Gate
- DeepDyve
- Dutch-KB
- OCLC
- Ohio