സംസ്ഥാന അക്രഡിറ്റേഷൻ ആൻഡ് അസസ്മെന്‍റ് സെന്‍റര്‍ (SAAC)
" Partnering the Quest for Excellence"

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് (KSHEC) കീഴില്‍ പ്രവര്‍ത്തിക്കുന്ന State Accreditation and Assessment Centre (SAAC) കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉറപ്പാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനായി രൂപീകരിച്ച സംസ്ഥാനതല സ്ഥാപനമാണ്.
SAAC, ദേശീയ നിലവാരങ്ങളോട് അനുയോജ്യമായ രീതിയില്‍, കേരളത്തിന്‍റെ പ്രത്യേക വിദ്യാഭ്യാസ മുന്‍ഗണനകളെയും പരിഗണിച്ച് സമഗ്രമായ അക്കാദമിക് ഓഡിറ്റ് ഫ്രെയിംവര്‍ക്ക് വികസിപ്പിക്കുന്നു. ഇത് സ്ഥാപനങ്ങളെ Internal Quality Assurance Cells (IQACs) ശക്തിപ്പെടുത്തുന്നതില്‍ പിന്തുണയ്ക്കുകയും, അധ്യാപനം, ഗവേഷണം, അടിസ്ഥാന സൗകര്യങ്ങള്‍, ഭരണനിലവാരം എന്നിവയില്‍ തുടര്‍ച്ചയായ പുരോഗതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സ്വയംമൂല്യനിര്‍ണ്ണയം (Self-evaluation), സുതാര്യത (Transparency), ഉത്തരവാദിത്തം (Accountability) എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, SAAC സംസ്ഥാനത്ത് സ്ഥാപനങ്ങളുടെ ഉന്നത നിലവാരം ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു..
എന്തുകൊണ്ട് SAAC ആവശ്യമാണ്
ദേശീയ ഏജന്‍സികളായ NAAC പോലുള്ളവര്‍ കേന്ദ്രതലത്തില്‍ അംഗീകാരം (Accreditation ) നല്‍കുമ്പോള്‍, SAAC സംസ്ഥാനതലത്തിലെ മാനദണ്ഡങ്ങളിലൂടെ ഗുണമേډ ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
സംസ്ഥാനത്തിന്‍റെ പ്രത്യേക ആവശ്യങ്ങള്‍ പ്രതിഫലിപ്പിക്കുക- കേരളത്തിന്‍റെ സാമൂഹ്യ-സാമ്പത്തിക വിദ്യാഭ്യാസ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായി മൂല്യനിര്‍ണ്ണയം (Accreditation ) നടത്തുക.
ഗുണനിലവാര സംസ്കാരം വളര്‍ത്തുക - സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായ സ്വയം മെച്ചപ്പെടുത്തലിനും ആഭ്യന്തര ഓഡിറ്റുകള്‍ക്കും പിന്തുണ നല്‍കുക.
ദേശീയ അംഗീകാരത്തിനായി തയ്യാറാക്കുക - HEIs ന് (Higher Education Institutions) NAACമാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാന്‍ സംസ്ഥാനതല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെ സഹായിക്കുക.
സുതാര്യത ഉറപ്പാക്കുക - നല്ല ഭരണവും കാര്യക്ഷമമായ സ്ഥാപന പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുക.
- അപേക്ഷാ പ്രക്രിയ
- ഓണ്‍ലൈനായി അപേക്ഷിക്കുക
- പെയ്മെന്റ്
- SAAC മാനുവല്‍
- മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
- SAAC അംഗീകാരം നേടിയ HEIs
- ഹെല്പ് ലൈന്‍
അപേക്ഷാ പ്രക്രിയ
| 1. | All Kerala Higher Education Survey (AKHES)-ല്‍ പങ്കെടുക്കുക | : | സ്ഥാപനങ്ങള്‍ ആദ്യം KSHEC നടത്തുന്ന All Kerala Higher Education Survey പൂര്‍ത്തിയാക്കണം. ഈ സര്‍വേ മുഖ്യമായും അക്കാദമിക ഭരണപരമായ ഡാറ്റ ശേഖരിക്കുന്നതിനുള്ളതാണ്. SAAC- യ്ക്ക് അപേക്ഷിക്കാനുള്ള മുന്‍കൂര്‍ വ്യവസ്ഥ കൂടിയാണിത്. |
| 2. | SAAC പോര്‍ട്ടല്‍ സന്ദര്‍ശിക്കുക | : | KSHEC യുടെ ഔദ്യോഗിക വെബ്സൈറ്റിലെ SAAC വിഭാഗം സന്ദര്‍ശിക്കുക. |
| 3. | രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കുക. | : | നിര്‍ദ്ദിഷ്ട ടഅഅഇ രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. ഫീസ് ഘടന Guidelines ല്‍ വ്യക്തമാക്കിയിട്ടുണ്ട്. |
| 4. | SAAC മാനുവല്‍ & മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുക. | : | ഫ്രെയിംവര്‍ക്ക്, യോഗ്യതാ മാനദണ്ഡങ്ങള്‍, ആവശ്യമായ രേഖകള്‍, മാര്‍ക്ക് നല്‍കുന്ന രീതികള്‍ എന്നിവ മനസ്സിലാക്കുന്നതിനായി ഈ ഡോക്യുമെന്‍റുകള്‍ സൂക്ഷ്മമായി പഠിക്കണം. |
| 5. | രേഖകള്‍ തയ്യാറാക്കുക | : | Self-Study Report (SSR), സ്ഥാപന ഡാറ്റ, SAAC മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ തെളിവുകള്‍ ഉള്‍പ്പെടെ ആവശ്യമായ എല്ലാ രേഖകളും ശേഖരിച്ച് ക്രമീകരിക്കുക. |
| 6. | വിലയിരുത്തല്‍ | : | SAAC വിദഗ്ധ സമിതി അപേക്ഷ പരിശോധിക്കുകയും, സ്ഥലപരിശോധനയും (On-site) ഓണ്‍ലൈന്‍ അക്കാദമിക് പരിശോധനയും നടത്തുകയും ചെയ്യും. |
| 7. | അംഗീകാരം | : | സ്ഥാപനങ്ങളെ അവരുടെ അംഗീകാര നിലയെക്കുറിച്ച് അറിയിക്കുകയും, ഔദ്യോഗിക SAAC പോര്‍ട്ടലില്‍ പട്ടികപ്പെടുത്തുകയും ചെയ്യും. |
|
ബിഷപ്പ് മൂർ കോളേജ്, മാവേലിക്കര
|
ഫാറൂഖ് ട്രെയിനിംഗ് കോളേജ്, കോഴിക്കോട്
|
ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട |
ഡോ.ദീപികാ ലക്ഷ്മൺ
9447595021
ഡോ. മനുലാൽ പി. റാം
7561018708