Office Hours: 10.00am - 5.00pm

കേരള റിസോഴ്‌സസ് ഫോർ എഡ്യൂക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിംഗ്(K-REAP)

കേരള സർക്കാർ 2022-ൽ നിയമിച്ച ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷനും പരീക്ഷാ പരിഷ്കണ കമ്മീഷനും, കേരളത്തിലെ ഭൂരിഭാഗം സർവകലാശാലകളും ഇപ്പോഴും പരമ്പരാഗത രീതിയിൽ പ്രവർത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി. സർവകലാശാലകൾ നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താൻ, തൽക്ഷണ സേവന വിതരണം, എളുപ്പത്തിലുള്ള ഉപയോഗം, സുതാര്യത, സാങ്കേതിക വിദ്യയുടെ മികച്ച ഉപയോഗം എന്നിവ ഉറപ്പാക്കുന്ന ഒരു സംവിധാനം സ്ഥാപിക്കേണ്ടതുണ്ടെന്നും അവർ നിർദേശിച്ചു. സർവകലാശാലകളുടെയും കോളേജുകളുടെയും കാര്യക്ഷമമായ മാനേജ്മെന്‍റിനായി ഇ-ഗവേണൻസ് സംവിധാനം നടപ്പിലാക്കണമെന്ന് അവർ ശുപാർശ ചെയ്തു.


ഇതിനനുബന്ധമായി കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ്, കേരള റിസോഴ്സസ്ഫോർ എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിംഗ് (K-REAP) എന്ന പദ്ധതി ആരംഭിച്ചു. ഈ പദ്ധതി നടപ്പിലാക്കാനുള്ള ചുമതല KSHEC-യ്ക്ക് നൽകി. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും കോളേജുകളിലും ഈ പദ്ധതി നടപ്പിലാക്കും.


K-REAP പദ്ധതിയുടെ ലക്ഷ്യം, കേരളത്തിലെ സർവകലാശാലകളുടെ ഭരണവും ഭരണപരമായ ആവശ്യങ്ങളും നിറവേറ്റാൻ ശക്തവും ഏകീകൃതവും ഏകോപിതവുമായ സാങ്കേതിക പരിഹാരങ്ങൾ നൽകുകയാണ്. K-REAP സോഫ്റ്റ്‌വെയർ വിവിധ അക്കാദമിക്, ഭരണ പ്രവർത്തനങ്ങൾക്കായി മോഡ്യൂളുകൾ ഒരുക്കുന്നു.
ഉദാഹരണത്തിന്:

• വിദ്യാര്‍ത്ഥി പ്രവേശനം
• പരീക്ഷകൾ
• വിദ്യാർത്ഥി ജീവിത ചക്ര മാനേജ്മെന്റ് (student lifecycle management)

ഇത് നിരന്തരമായ ആശയ വിനിമയം സുഗമമാക്കാനും, വിവരങ്ങളുടെ കൃത്യത മെച്ചപ്പെടുത്താനും, പേപ്പർരഹിത പ്രവർത്തനങ്ങൾ പിന്തുണയ്ക്കാനും രൂപകൽപ്പന ചെയ്തിരിക്കുന്നു. ഇതുവഴി, കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഡിജിറ്റൽ പരിവർത്തനത്തിൽ ഗണ്യമായ സംഭാവനകള്‍ നൽകും.

Image