Office Hours: 10.00am - 5.00pm

Learner Ecosystem Campus

ലേണർ ഇക്കോസിസ്റ്റം ക്യാമ്പസ് (ധൈഷണിക പര്യാവരണം)

അറിവിന്‍റെ സ്വാംശീകരണം സാധ്യമാക്കുന്ന സജീവമായ ജൈവ മണ്ഡലങ്ങളുമായി ഉന്നത വിദ്യാഭ്യാസ ക്യാമ്പസുകളെ പുനര്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് ധൈഷണിക പര്യാവരണം അഥവാ ലേണര്‍ എക്കോസിസ്റ്റം ക്യാമ്പസ്. അദ്ധ്യാപക കേന്ദ്രീകൃതമായ നിലവിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ, സൃഷ്ടി പരതയും വിമർശനാത്മക ചിന്താഗതിയും പ്രോത്സാഹിപ്പിക്കുന്ന, വിദ്യാർത്ഥി കേന്ദ്രീകൃതമായ പഠനാന്തരീക്ഷങ്ങളാക്കുകയാന്നണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന് മാതൃക രൂപീകരിച്ച് മറ്റ് സ്ഥാപനങ്ങൾക്ക് ആവശ്യാനുസരണം മാറ്റങ്ങളോടെ നടപ്പാക്കാൻ കഴിയുന്ന രീതിയിൽ ഒരു ക്യാമ്പസിനെ ലേണർ ഇക്കോസിസ്റ്റം ക്യാമ്പസായി വികസിപ്പിക്കാനുള്ള ഉത്തരവാദിത്വം കൗൺസിൽ ഏറ്റെടുക്കും.

Image

ലേണർ ഇക്കോസിസ്റ്റം ക്യാമ്പസുകൾ ഡിജിറ്റൽ അധ്യാപനം, പഠന ഇക്കോസിസ്റ്റം, അന്തർ വിജ്ഞാനീയ സംവാദങ്ങൾ എന്നിവയ്ക്കു മുന്‍ഗണന നൽകും എന്ന് പ്രതീക്ഷിക്കുന്നു. കുടിവെള്ളം, മാലിന്യം, പരിസ്ഥിതി മലിനീകരണം, ആഗോള താപനം എന്നീ നിലവിലെ പ്രശ്നങ്ങളും, ഉയര്‍ന്നു വരുന്ന ഭീഷണികളും വെല്ലുവിളികളും ദുരൂഹതകളും സംബന്ധിച്ചുള്ള ഗൗരവമായ ചർച്ചകളും വാദ പ്രതിവാദങ്ങളും നടത്തുന്നതിൽ ഇത്തരം ക്യാമ്പസുകൾ മുന്നിട്ടിറങ്ങും. ഇത്തരം ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി, ക്യാമ്പസുകളിൽ അധ്യാപക-വിദ്യാർത്ഥി കൂട്ടായ്മകൾ രൂപീകരിക്കുന്നതിനും അന്തർ വിജ്ഞാനീയ പ്രവർത്തനങ്ങൾക്ക് മാർഗ നിർദ്ദേശവും പ്രോത്സാഹനവും KSHEC നൽകും. അധ്യാപകരും വിദ്യാർത്ഥികളും ഭരണാധികാരികളും ഉൾപ്പെടെയുള്ള വിവിധ സ്റ്റേക്ക് ഹോൾഡർമാരുമായി ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.