
ഡിജികോൾ
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡിജിറ്റൽ പ്രാപ്‌തി ഫാക്കൽറ്റി പരിശീലനവും കോളേജുകളിലേക്കുള്ള എൽഎംഎസ് സൗകര്യവും
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ (HEIs) ഡിജിറ്റലായി ശക്തിപ്പെടുത്തുന്നതിനായി, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KSHEC) ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള(DUK) യുടെ സഹകരണത്തോടെ “ലെറ്റ്സ് ഗോ ഡിജിറ്റല്‍" പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയുടെ ഭാഗമായി, കോളേജ് അധ്യാപകർക്കായി Moodle Learning Management System (LMS) ഉപയോഗിക്കുന്നതിൽ ഓൺലൈൻ പരിശീലനം നൽകുന്നു. ഇത്, ഒരു സ്ഥാപനത്തിലെ മുഴുവൻ അധ്യാപകർക്കുമായി സ്ഥാപനതല പരിശീലനമായും, പല സ്ഥാപനങ്ങളിലെ അധ്യാപകർക്കായി വ്യക്തിഗത പരിശീലനമായും നൽകുന്നു.
പരിശീലനം പൂർത്തിയാക്കിയ കോളേജുകൾക്കായി സർവർ സൗകര്യങ്ങൾ ഒരുക്കും. എന്നാൽ സ്റ്റേറ്റ് ഡാറ്റാ സെന്‍ററില്‍ സ്ഥലപരിമിതിയുള്ളതിനാൽ, പദ്ധതിയിൽ DUK - യുടെ കീഴില്‍ പുതിയ ഡാറ്റാ സെന്‍റർ സ്ഥാപിക്കുന്ന പദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്.¬
നിലവിൽ, LMS സേവനങ്ങൾ ഡിജികോൾ – LMS to Colleges’ പദ്ധതിയുടെ ഭാഗമായി DUK - യുടെ നിലവിലുള്ള വിഭവങ്ങൾ വഴിയാണ് പരിശീലനം നേടിയ സ്ഥാപനങ്ങൾക്ക് നൽകുന്നത്. ഇതുവരെ 100-ലധികം കോളേജുകൾ സ്ഥാപനതല പരിശീലനവും നേടിയിട്ടുണ്ട്, കൂടാതെ അനേകം അധ്യാപകർ വ്യക്തിഗത പരിശീലനവും നേടിയിട്ടുണ്ട്.
Moodle അടിസ്ഥാനത്തിലുള്ള പരിശീലനം അടിസ്ഥാന (Basic) തലത്തിലും ഉയർന്ന (Advanced) തലത്തിലും നൽകുന്നു. താൽപ്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും അധ്യാപകര്‍ക്കും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന് അപേക്ഷ സമർപ്പിച്ച് പരിശീലനത്തിൽ പങ്കെടുക്കാം.
