
മുഖ്യമന്ത്രിയുടെ നവ കേരള പോസ്റ്റ് ഡോക്ടറല്‍
ഫെലോഷിപ്പ് (CMNPF)
കേരള സംസ്ഥാന ബജറ്റ് 2021–22 ൽ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നവ കേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് രണ്ട് വര്‍ഷത്തേക്ക് പ്രതിമാസം ₹50,000 – ₹1,00,000 വും, വർഷത്തിൽ ₹2 ലക്ഷം വരെയുള്ള അടിയന്തര ഗ്രാന്‍റും നൽകുന്നു. KSHEC മേല്‍നോട്ടം വഹിക്കുന്ന ഈ ഫെല്ലോഷിപ്പ്, ജൈവ വൈവിധ്യം, കൃഷി, ഡിജിറ്റൽ സാങ്കേതിക വിദ്യ, ജനിതകശാസ്ത്രം, കാലാവസ്ഥാമാറ്റം, തദ്ദേശീയ സംസ്കാരം തുടങ്ങിയ മേഖലകളിൽ സംസ്ഥാനത്തിന്‍റെ വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നു.
കേരളത്തിലെ അംഗീകൃത സ്ഥാപനങ്ങളിൽ യോഗ്യതയുള്ള ഉപദേശകന്‍റെ മേൽനോട്ടത്തിൽ ഗവേഷണം നടത്തണം. KSHEC കാലാകാലങ്ങളിൽ അപേക്ഷകൾ ക്ഷണിക്കുകയും, പ്രമുഖപണ്ഡിതന്മാരടങ്ങിയ സമിതിയുടെ മേൽനോട്ടത്തിലുള്ള സുതാര്യവും മികവിന്‍റെ അടിസ്ഥാനത്തിലുള്ളതുമായ പ്രക്രിയയിലൂടെ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുന്നു.
ഉദ്ദേശ്യങ്ങൾ
കേരളത്തിന്‍റെ മുൻഗണനകളുമായി ബന്ധപ്പെട്ട നവീന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക
കഴിവുള്ള യുവ ഗവേഷകരെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുക
അന്തർ വിജ്ഞാനീയ – നയ സംബന്ധിയായ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുക
അക്കാദമിക മേഖലയെയും നയരൂപീകരണത്തെയും സമൂഹത്തെയും ബന്ധിപ്പിക്കുക
ഫെലോഷിപ്പ് സവിശേഷതകൾ
പ്രതിമാസ ഫെല്ലോഷിപ്പ്.
ഗവേഷണച്ചെലവുകൾക്കായുള്ള അടിയന്തര അലവന്‍സ്
കാലാവധി: 2 വർഷം (ആവശ്യമെങ്കില്‍ നീട്ടി നല്‍കുന്നതാണ്)
പങ്കാളിത്ത - ഫീല്‍ഡ് ഗവേഷണങ്ങള്‍ക്ക് പിന്തുണ.
ആധുനിക ലാബുകളും സ്ഥാപന വിഭവങ്ങളും ലഭ്യമാക്കുക
പിന്തുണ ലഭിക്കുന്ന ഗവേഷണ മേഖലകൾ
കൃഷി & പരിസ്ഥിതി ശാസ്ത്രം
രസതന്ത്രം
കാലാവസ്ഥാമാറ്റം & ഭൂവിജ്ഞാനം
ഡിജിറ്റൽ സാങ്കേതിക വിദ്യ & എഞ്ചിനീയറിംഗ്
ജീവശാസ്ത്രം
കൊമേഴ്സ് & മാനേജ്മെന്‍റ് പഠനങ്ങള്‍
സാമ്പത്തിക പഠനങ്ങൾ
രാഷ്ട്രമീമാംസ ചരിത്രപഠനം, മാനവിക വിഷയങ്ങള്‍ & ലിബറല്‍ ആര്‍ട്സ്. വിജ്ഞാപനം
- വിജ്ഞാപനം
- അപേക്ഷാ പ്രക്രിയ
- മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
- ഫോമുകള്‍
- പ്രാഥമിക പട്ടിക
- പുരസ്ക്കാരജേതാക്കള്‍ വര്‍ഷമനുസരിച്ച് ബന്ധപ്പെടുക.
- ബന്ധപ്പെടുക
KSHEC പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക.
ഗവേഷണ പ്രൊപ്പോസല്‍, മെന്‍ററിന്‍റെ സമ്മതപത്രം, സ്ഥാപനത്തിന്‍റെ അനുമതി തുടങ്ങിയവ അപ്ലോഡ് ചെയ്യുക
പ്രൊപ്പോസലുകള്‍ ഒരു ബഹു വിജ്ഞാനീയ വിദഗ്ധ സമിതി വിലയിരുത്തും.
താൽക്കാലിക ലിസ്റ്റ്
അന്വേഷണത്തിന്
0471-2301293
ഡോ. ചിത്ര വി എസ് - 8921975507
അരുൺ എസ് എസ് - 9446787902
7736138523