ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്
തുല്യതയും മികവും എന്ന ഇരട്ട ലക്ഷ്യങ്ങേളോടെയാണ് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ (KSHEC), 2007 ലെ നിയമം 22 പ്രകാരം സ്ഥാപിതമായത്. സ്കോളര്‍ഷിപ്പുകള്‍, ഫ്രീഷിപ്പുകള്‍, മറ്റ് സാമ്പത്തിക സഹായങ്ങള്‍ എന്നിവ വഴി ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്ന പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യാനുള്ള അധികാരം കൗണ്‍സിലിനുണ്ട്. ഈ ഉത്തരവാദിത്വത്തിന്‍റെ ഭാഗമായി, 2009 -ല്‍ കൗണ്‍സില്‍ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചു - പ്രൊഫഷണല്‍ അല്ലാത്ത വിഷയങ്ങളിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് അടിസ്ഥാനത്തിലുള്ള, പുതുക്കാവുന്ന സ്കോളര്‍ഷിപ്പ് ആണിത്.
ഓരോ വര്‍ഷവും ബേസിക് സയന്‍സ്, ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസസ്, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയ മേഖകളില്‍ ഗവണ്‍മെന്‍റ്, എയ്ഡഡ് കോളേജുകളിലും സര്‍വകലാശാലകളിലും പ്രവേശനം നേടുന്ന 1000 വിദ്യാര്‍ത്ഥകളെ തിരഞ്ഞേടുക്കുന്നു. വിജയികള്‍ക്ക് ബിരുദപഠന കാല മൊട്ടാകെയും ആവശ്യമായ നിലവാരം പുലര്‍ത്തുന്നുവെങ്കില്‍ പി.ജി പഠനത്തിലും സ്കോളര്‍ഷിപ്പ് ലഭിക്കും.
കഴിഞ്ഞ ദശാബ്ദത്തിനിടെ, 25,000 - ത്തിലധികം അപേക്ഷകള്‍ വര്‍ഷംതോറും ലഭിക്കുന്നുണ്ടെങ്കിലും ഏകദേശം നാല് ശതമാനം പേര്‍ മാത്രമാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത നേടുന്നത്. പ്രവേശനം ഇരട്ടിയാക്കണമെന്ന പൊതുവായ ആവശ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, കൗൺസിൽ നിർദ്ദേശിക്കുന്നത് — പ്രതിവർഷം 1,000-ൽ നിന്ന് 1,200 ആയി സ്കോളർഷിപ്പിന്‍റെ എണ്ണം ഉയര്‍ത്താനാണ് — ഇതുവഴി മെറിറ്റുള്ള, സാമ്പത്തികമായി പിന്നാക്കവുമായ വിദ്യാർത്ഥികൾക്കും ഈ ജനപ്രിയ പദ്ധതിയിൽ പങ്കാളികളാകാനാകുന്നു