മികവിന്‍റെകേന്ദ്രങ്ങൾ
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KSHEC), ഉന്നത വിദ്യാഭ്യാസത്തിലെ അധ്യാപനം, ഗവേഷണം, നവീകരണം,എല്ലാവരേയും ഉൾക്കൊള്ളിക്കൽ എന്നിവ മുന്നോട്ടു കൊണ്ടു പോകുന്നതിനായി നിരവധി മികവിന്‍റെ കേന്ദ്രങ്ങൾ (CoEs) സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങൾ KSHEC യുടെ കീഴിൽ, കൃത്യമായ ഭരണ സംവിധാനം, വിദഗ്ധ ഉപദേശക സമിതികൾ, ലക്ഷ്യബദ്ധമായ അക്കാദമിക്-സാമൂഹിക ഇടപെടൽ പരിപാടികൾ എന്നിവയോടെയാണ് പ്രവർത്തിക്കുക.
തദ്ദേശീയ ജനതാ വിദ്യാഭ്യാസ കേന്ദ്രം (CIPE)
വയനാട്ടിൽ പ്രവർത്തനമാരംഭിക്കുന്ന CIPE, സംസ്ഥാനത്തെ തദ്ദേശീയ സമൂഹങ്ങളുടെ വിദ്യാഭ്യാസ, സാംസ്കാരിക, ഭാഷാപരമായ ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയായി വിഭാവനം ചെയ്തിരിക്കുന്നു. വയനാട്ടിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗോത്രവര്‍ഗ ജനസംഖ്യ ഉള്ളത് (പണിയര്‍, കുറിച്യര്‍, കുറുമര്‍, അടിയര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഉള്‍പ്പെടെ). ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്‍റെ പ്രാപ്യതയിലും ഗോത്ര വിഭാഗങ്ങളുടെ സാംസ്കാരികത്തനിമയോട് പ്രതികരിക്കുന്ന വിദ്യാഭ്യാസം ലഭ്യമാക്കുന്നതിലും നേരിടുന്ന വ്യവസ്ഥാപിത തടസ്സങ്ങള്‍ മറികടക്കുന്നതിന് ഈ കേന്ദ്രം ലക്ഷ്യമിടുന്നു. ഇവരുടെ സാംസ്കാരിക അസ്തിത്വത്തെ മാനിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തു കൊണ്ട് ഗോത്ര ജനതയെ ശാക്തീകരിക്കാനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പഠനപ്രക്രിയ സാധ്യമാക്കാനുമുള്ള ഒരു ഇടമായി ഈ മികവിന്‍റെ കേന്ദ്രം മാറും.
കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് (KLN)
കേരളത്തിലെ ഭാഷാ വൈവിധ്യവും സാംസ്കാരിക ഏകോപനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിച്ച മികവിന്‍റെ കേന്ദ്രമാണ് കേരള കേരള ലാംഗ്വേജ് നെറ്റ്വര്‍ക്ക്. ആധുനിക ബോധന രീതികളും അത്യാധുനിക സാങ്കേതിക വിദ്യകളും അന്തര്‍ വൈജ്ഞാനിക സമീപനവും, സ്വീകരിച്ചു കൊണ്ട് പ്രാദേശിക, ദേശീയ, സാര്‍വ്വദേശീയ ഭാഷകളുടെ പഠനവും ബോധനമാണ് ഈ കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്. ഈ കേന്ദ്രം ബഹു ഭാഷാ ശേഷി വളർത്തുകയും, കേരളത്തിന്‍റെ ഭാഷാ പൈതൃകം സംരക്ഷിക്കുകയും ചെയ്യും.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് ഇന്നവേഷന്‍ (KISTI)
അത്യാധുനിക ശാസ്ത്ര മേഖലകളില്‍ കേരളത്തിലെ ഗവേഷണം ഉയര്‍ത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ആരംഭിച്ച സ്വയംഭരണ ഗവേഷണ കേന്ദ്രമാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് ഇന്നവേഷന്‍ (KISTI).നിര്‍മ്മിത ബുദ്ധി, സുസ്ഥിരത, ഉയര്‍ന്നുവരുന്ന സാങ്കേതിക വിദ്യകള്‍ തുടങ്ങിയവയില്‍ ജ്ഞാനോല്പാദനവും പങ്കാളിത്ത ഗവേഷണവും നൂതനത്വവും പ്രോത്സാഹിപ്പിക്കന്നതിന്, ഈ കേന്ദ്രം വഴിയൊരുക്കും. അധ്യാപകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, വ്യവസായങ്ങള്‍ എന്നിവരെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് കേരളത്തിന്‍റെ അക്കാദമികവും തൊഴില്‍പരവുമായ ഉയര്‍ച്ചയ്ക്കായി അത്യാധുനിക ഗവേഷണവും ഐശ്ചിക വിദ്യാഭ്യാസവും ശേഷി വികസനവും നടത്താന്‍ ഈ കേന്ദ്രം ലക്ഷ്യമിടുന്നു.
സെന്‍റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ടീച്ചിംഗ്, ലേണിംഗ് ആന്‍ഡ് ട്രെയിനിംഗ് (CETLT)
അദ്ധ്യാപകരുടെയും ജീവനക്കാരുടെയും നിരന്തരമായ വികസനം നടത്തുക, വിദ്യാര്‍ത്ഥികള്‍ക്കു പഠനത്തില്‍ പിന്തുണ നല്‍കുക, പാഠ്യപദ്ധതി രൂപകല്പന മെച്ചപ്പെടുത്തുക തുടങ്ങിയവയിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താനാണ് ഈ കേന്ദ്രം ലക്ഷ്യമിടുന്നത്. പഠന ബോധന പരിശീലനങ്ങളിലൂടെയും വിദ്യാഭ്യാസ സാങ്കേതിക വിദ്യകളുടെ സംയോജനത്തിലൂടെയും കേരളത്തിലെ അക്കാദമിക സ്ഥാപനങ്ങളിലെ പഠന ബോധന പ്രക്രിയയില്‍ മികവുണ്ടാക്കാനാണ് ഈ കേന്ദ്രം പരിശ്രമിക്കുന്നത്.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (KIAS)
സാമൂഹ്യ ശാസ്ത്രം, മാനവിക വിഷയങ്ങള്‍, കല, ഭാഷകള്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന സ്വയംഭരണ ഗവേഷണ കേന്ദ്രമാണ് KIAS. കേരളത്തിനകത്തും പുറത്തുമുള്ള മുന്‍നിര ഗവേഷകരെ ഒന്നിപ്പിച്ചുകൊണ്ട് അന്തര്‍ വൈജ്ഞാനിക പാണ്ഡിത്യത്തിന്‍റെ പ്രധാന കേന്ദ്രമായി മാറാനാണ് ഇതു ലക്ഷ്യം വയ്ക്കുന്നത്. അന്താരാഷ്ട്ര രംഗത്തെ അക്കാദമിക സംവാദങ്ങളോടും വെല്ലുവിളികളോടും പ്രതികരിച്ചുകൊണ്ട് കേരളത്തിന്‍റെ സാമൂഹ്യ ചരിത്ര സാംസ്കാരിക മേഖലകളില്‍ വിമര്‍ശനാത്മക അന്വേഷണം പ്രോത്സാഹിപ്പിക്കാന്‍ KIASലക്ഷ്യമിടുന്നു.
കേരള നെറ്റ് വര്‍ക്ക് ഫോര്‍ റിസര്‍ച്ച് സപ്പോര്‍ട്ട് ഇന്‍ ഹയര്‍ എഡ്യുക്കേഷന്‍ (KNRSHE)
ഗവേഷണ ധനസഹായം, പശ്ചാത്തല സൗകര്യങ്ങള്‍, പങ്കാളിത്തം തുടങ്ങിയ സുഗമമാക്കിക്കൊണ്ട് കോളേജുകളില്‍ അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും പിന്തുണ നല്‍കാനായി രൂപകല്പന ചെയ്ത കേന്ദ്രമാണ് KNRSHE . ഗവേഷണ പ്രൊപ്പോസല്‍ തയ്യാറാക്കാനും ഉപകരണങ്ങള്‍ പരിപാലിക്കാനും സ്ഥാപനങ്ങള്‍ തമ്മില്‍ ഗവേഷണ സൗകര്യങ്ങള്‍ പങ്കിടാനും ഈ കേന്ദ്രം സഹായം നല്‍കും.KNRSHE അക്കാദമിക വിദഗ്ധര്‍, സര്‍ക്കാര്‍, വ്യവസായങ്ങള്‍ തുടങ്ങിയവ തമ്മിലുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും സംസ്ഥാനത്തുടനീളമുള്ള ഗവേഷകര്‍ക്കായി കേന്ദ്രീകൃതമായ ഇന്‍സ്ട്രമെന്‍റേഷന്‍ കംപ്യൂട്ടേഷണല്‍ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനും പരിശ്രമിക്കുന്നു.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജെന്‍ഡര്‍ ഇക്വാളിറ്റി (KIGE)
ഗവേഷണം, നയപിന്തുണ, അഭിഭാഷണം തുടങ്ങിയവയിലൂടെ ലിംഗസമത്വം ഉറപ്പാക്കുന്നതിനുള്ള ഒരു കേന്ദ്രമായിട്ടാണ് KIGE വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രം നയരൂപീകരണത്തിന്‍റെ എല്ലാഘട്ടത്തിലും മുഖ്യധാരയിലേയ്ക്ക് ലിംഗസമത്വം കൊണ്ടുവന്നുകൊണ്ട് ഭരണത്തിലും പൊതു സേവനങ്ങളിലുമുള്ള വ്യവസ്ഥാപിത അസമത്വങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിടുന്നു. ഈ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിലെയും ഇന്ത്യയിലേയും സ്ഥാപനങ്ങളുമായി വിവരങ്ങളും, ഗവേഷണ രീതികളും മികച്ച സമ്പ്രദായങ്ങളും പങ്കുവയ്ക്കുന്ന ഒരു വിഭവ കേന്ദ്രമായി പ്രവര്‍ത്തിക്കുകയും എല്ലാവരെയും ഉള്‍പ്പെടുത്തുന്ന, തുല്യത ഉറപ്പുവരുത്തുന്ന വികസനം സാധ്യമാക്കുകയും ചെയ്യും.