2021 ഫെബ്രുവരിയിൽ, കേരള കൗൺസിൽ (KSHEC) Kerala Academic Library Network (KALNET) ആരംഭിച്ചു. ഇതിലൂടെ സംസ്ഥാനത്തെ അക്കാദമിക് ലൈബ്രറി വിഭവങ്ങൾക്ക് ഏകീകൃത തിരച്ചിൽ ഇന്‍റർഫേസ് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇത് 11 സർവകലാശാലകളും 147 ലൈബ്രറികളും ഉൾപ്പെടുന്ന ഒരു അക്കാദമിക് ലൈബ്രറി ശൃംഖലയിലൂടെ വിഭവങ്ങളുടെ പരസ്പര പങ്കിടൽ സാധ്യമാക്കുന്നു. സർവകലാശാലാ ലൈബ്രറികളും, അനുബന്ധ കോളേജുകളിലെ ലൈബ്രറികളും ഉൾപ്പെടുന്ന രണ്ടു തലങ്ങളിലാണ് ഇത് പ്രവർത്തിക്കുന്നത്. ഭാവിയിൽ മറ്റ് HEIs-നെയും ഉൾപ്പെടുത്താനുള്ള പദ്ധതികളുണ്ട്. ഇപ്പോൾ, 15 ലക്ഷത്തിലധികം ഗ്രന്ഥ ശീർഷകങ്ങൾ (books), അപൂർവ്വ കൈയെഴുത്തുപ്രതികൾ, അക്കാദമിക് ജേണലുകൾ, PhD പ്രബന്ധങ്ങൾ, ഓഡിയോ പുസ്തകങ്ങൾ, വിവിധ സ്ഥാപന റിപ്പോർട്ടുകൾഎന്നിവയാണ് ഉള്‍പ്പെടുത്തിയുട്ടുള്ളത്. വ്യത്യസ്ത ശേഖരങ്ങളെ ഏകീകരിക്കുകയും ഇൻഡക്സ് ചെയ്യുകയുംചെയ്യുന്ന KALNET, അക്കാദമിക് സഹരണത്തെ ശക്തിപ്പെടുത്തുകയും കേരളത്തിലെ ഗവേഷണ വിഭവങ്ങളിലെ ലഭ്യത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.