സെമിനാറുകള്‍ക്കും ശില്പശാലകള്‍ക്കും വേണ്ടി HEI-കളുമായി അക്കാദമിക് സഹകരണം
അക്കാദമിക് പങ്കാളിത്തം പ്രോത്സാഹിപ്പിക്കല്‍
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്കാദമിക് മികവും നൂതനത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ (KSHEC) പ്രതിജ്ഞാബദ്ധമാണ്. ഈ ദൗത്യത്തിന്‍റെ ഭാഗമായി, KSHEC HEI-കളുമായി സഹകരിച്ച് സെമിനാറുകള്‍, ശില്പശാലകള്‍, അക്കാദമിക് പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നു. ഇവയുടെ ലക്ഷ്യം ജ്ഞാനവിനിമയം, ശേഷി വര്‍ദ്ധിപ്പിക്കല്‍, ശാസ്ത്രീയ പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കലാണ്.
ഈ സംയുക്ത പ്രവര്‍ത്തനങ്ങളുടെ പ്രധാനലക്ഷ്യങ്ങള്‍:
കോളേജുകള്‍ക്ക് അക്കാദമിക പരിപാടികള്‍ സംഘടിപ്പിക്കു ന്നതിനായി KSHEC- പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കണം.. തിരഞ്ഞെടുക്കപ്പെട്ട പ്രോപ്പോസലുകള്‍ക്ക് അക്കാദമിക് പിന്തുണയും ലഭിക്കും, ഇത് കൂടുതല്‍പേരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.
ഇത്തരത്തിലുള്ള പങ്കാളിത്തങ്ങളിലൂടെ, KSHEC കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിമര്‍ശനാത്മകചിന്ത, സര്‍ഗാത്മകത ആജീവനാന്ത പഠനം എന്നിവ വളര്‍ത്തുന്ന സജീവ അക്കാദമിക വേദികള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്.