കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ (KSHEC) രൂപീകരണ ചരിത്രം
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വ്യവസ്ഥാനുസൃതവും ആസൂത്രിതവുമായ വികസനം നടപ്പിലാക്കുന്നതിനായി കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ (ഗടഒഋഇ) 2007 ല്‍ രൂപീകരിക്കപ്പെട്ടു. ഇത്, കേരള സര്‍ക്കാര്‍ പാസാക്കിയ കേരള സ്റ്റേറ്റ് ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ നിയമം 2007 പ്രകാരമാണ് നിലവില്‍ വന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഏകോപനവും, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണവും ഉറപ്പുവരുത്താന്‍ ഒരു സമഗ്ര പ്ലാറ്റ്ഫോം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് കൗണ്‍സില്‍ രൂപീകരിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തെ സംസ്ഥാനത്തിന്‍റെ സമഗ്ര വികസന ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കുകയും, വിദ്യാഭ്യാസ നയങ്ങള്‍ ശാസ്ത്രീയവും സമൂഹാനുകൂല മാക്കുകയും ചെയ്യുക എന്ന ദൗത്യത്തോടെയും കൗണ്‍സില്‍ രൂപീകരിക്ക പ്പെട്ടിരിക്കുന്നു.
ദേശീയ സ്ഥാപനങ്ങളായ യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷനും, വിവിധ സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടുകളും നിര്‍ദ്ദേശിച്ച പരിഷ്കരണ ശുപാര്‍ശകളാണ് ഗടഒഋഇ യുടെ ഉത്ഭവത്തിന് പിന്നിലെ പ്രധാന പ്രചോദനങ്ങള്‍.
ദേശീയ സ്ഥാപനങ്ങളായ യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷനും, വിവിധ സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടുകളും നിര്‍ദ്ദേശിച്ച പരിഷ്കരണ ശുപാര്‍ശകളാണ് ഗടഒഋഇ യുടെ ഉത്ഭവത്തിന് പിന്നിലെ പ്രധാന പ്രചോദനങ്ങള്‍.
കൗണ്‍സിലിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍
- സര്‍ക്കാര്‍ വിദ്യാഭ്യാസ നയങ്ങളിലേക്ക് ശാസ്ത്രീയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക.
- അക്കാദമിക് പരിഷ്കരണങ്ങള്‍ നിര്‍ദ്ദേശിക്കുകയും നടപ്പാക്കുകയും ചെയ്യുക.
- പാഠ്യപദ്ധതി നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനും സഹായം നല്‍കുക.
- അധ്യാപക പരിശീലനവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുക.
- ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഗുണമേډയും ലഭ്യതയും വര്‍ദ്ധിപ്പിക്കുക.
കൗൺസിൽ | കാലാവധി | വൈസ് ചെയർമാൻ | മെമ്പർ സെക്രട്ടറി |
|---|---|---|---|
ഒന്നാം കൗൺസിൽ | 2007-2011 | പ്രൊഫ. കെ.എൻ. പണിക്കർ | പ്രൊഫ. തോമസ് ജോസഫ് |
രണ്ടാം കൗൺസിൽ | 2011-2017 | ശ്രീ. ടി.പി. ശ്രീനിവാസൻ | ഡോ. പി. അൻവർ |
മൂന്നാം കൗൺസിൽ | 2017-2022 | പ്രൊഫ. രാജൻ ഗുരുക്കൾ | ഡോ. രാജൻ വർഗീസ് |
നാലാം കൗൺസിൽ | 2022- | പ്രൊഫ. രാജൻ ഗുരുക്കൾ | ഡോ. രാജൻ വർഗീസ് |