സ്ഥാപനത്തിന്‍റെ രൂപഘടന
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആസൂത്രണം, ഏകോപനം, ഗുണനിലവാര വര്‍ദ്ധന എന്നിവ ഉറപ്പുവരുത്തുന്നതിനായി കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ (KSHEC) ക്രമബദ്ധമായ ഒരു ഭരണവ്യവസ്ഥ പിന്തുടരുന്നു.
പ്രധാന ഭരണപദവികള്‍
- കേരള സംസ്ഥാന ഗവര്‍ണര്‍, കൗണ്‍സിലിന്‍റെ രക്ഷാധികാരി (Patron)
- കേരള മുഖ്യമന്ത്രി, കൗണ്‍സിലിന്‍റെ വിസിറ്റര്‍ (Visitor)
- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, കൗണ്‍സിലിന്‍റെ ചെയര്‍പേഴ്സണ്‍ കൗണ്‍സിലിന്‍റെ പ്രവര്‍ത്തന നേതൃത്വം
- വൈസ് ചെയര്‍മാന്‍, കൗണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്ന മുഖ്യതലവന്‍. സര്‍ക്കാര്‍ നിയമിക്കുന്ന ഉന്നതനായ ഒരു വിദ്യാഭ്യാസ വിദഗ്ധന്‍ (ഒരു മുന്‍ വൈസ് ചാന്‍സലര്‍ ആകുന്നത് അഭിലഷണീയം)
- മെമ്പര്‍ സെക്രട്ടറി, അക്കാദമിക് പശ്ചാത്തലവും ഭരണപരിചയവും ഉള്ള വ്യക്തി. സര്‍ക്കാരാണ് നിയമിക്കുന്നത്.
- രജിസ്ട്രാര്‍, ജോയിന്‍റ് സെക്രട്ടറിയോ അതിനുമുകളിലോ ഉള്ള റാങ്കിലുള്ള ഉദ്യോഗസ്ഥന്‍. സര്‍ക്കാരില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നു.
കൗണ്‍സിലിന്‍റെ മൂന്നു തലങ്ങളിലുള്ള ഘടന:
- അഡ്വൈസറി ബോഡി
- ഗവേണിംഗ് ബോഡി
- എക്സിക്യൂട്ടീവ് ബോഡി
കൗണ്‍സില്‍ കാലാവധി
സര്‍ക്കാര്‍ രൂപീകരിക്കുന്ന KSHEC കൗണ്‍സിലിന്‍റെ കാലാവധി നാലുവര്‍ഷമാണ്.