KSHEC ലൈബ്രറി
കേരള സ്റ്റേറ്റ് ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍ (KSHEC) ലൈബ്രറി, ഗവേഷണം, നയരൂപീകരണം, അക്കാദമിക വികസനം എന്നിവയ്ക്ക് പിന്തുണ നല്‍കുന്ന ഒരു പ്രത്യേക വിഭവകേന്ദ്രമാണ്.ഈ ലൈബ്രറിയില്‍ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്ലാനിംഗ്, ഗവേണന്‍സ്, അധ്യാപനരീതി (pedagogy), അന്തര്‍വിജ്ഞാനീയ പഠനങ്ങള്‍ (Interdisciplinary Studies) എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങള്‍, നയറിപ്പോര്‍ട്ടുകള്‍, അക്കാദമിക ജേര്‍ണലുകള്‍ എന്നിവ സമാഹരിച്ചിട്ടുണ്ട്.
ലൈബ്രറി പ്രധാനമായും ഗവേഷകരെയും, പണ്ഡിതരെയും, നയരൂപകരെയും സഹായിക്കുന്നു. എന്നാല്‍ മുന്‍കൂര്‍ ക്രമീകരണത്തോടെ മറ്റ് സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, അക്കാദമിക വിദഗ്ധര്‍ക്കും ലൈബ്രറിയുടെ സേവനം പ്രയോജനപ്പെടുത്താം. ഉയര്‍ന്ന നിലവാരത്തിലുള്ള അക്കാദമിക, നയ-കേന്ദ്രിത വിഭവങ്ങളിലേക്കുള്ള പ്രവേശന സൗകര്യമൊരുക്കുന്നതിലൂടെ KSHEC ലൈബ്രറി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് തെളിവ് - ആശ്രിതമായ (Evidence-based)) പ്രവര്‍ത്തനങ്ങളും വിജ്ഞാനാധിഷ്ഠിതമായ തീരുമാനങ്ങളും ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെടുക: |
ദീപിക ലക്ഷ്മണ്‍ ഡോക്യുമെന്‍റേഷന്‍ ഓഫീസര്‍ ഫോണ്‍: 8281502138 |
|---|