Office Hours: 10.00am - 5.00pm

തുല്യത

അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ നിന്നു വിഭിന്നമായി കേരളത്തില്‍ അക്കാദമിക തുല്യത നിശ്ചയിക്കുന്ന പ്രക്രിയ സങ്കീര്‍ണ്ണമായി തുടരുന്നു. ഇപ്പോഴും, IIT, IISER, IISC തുടങ്ങിയ പ്രഗത്ഭ സ്ഥാപനങ്ങളില്‍ നിന്നുള്ള കോഴ്സുകള്‍ക്കുപോലും കേരളത്തിലെ സര്‍വകലാശാലകള്‍ തങ്ങളുടേതുമായി 80% തുല്യത ആവശ്യപ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇത് അനുയോജ്യമായ ജോലി ലഭിക്കുന്നതില്‍ നിന്നും ഉന്നത വിദ്യാഭ്യാസത്തില്‍ പ്രവേശനം നേടുന്നതില്‍ നിന്നും യോഗ്യരായ വിദ്യാര്‍ത്ഥികളെ തഴയുന്നു.


ബിരുദ പദ്ധതികളുടെ പേരുകളിലുള്ള വ്യത്യാസങ്ങള്‍ (ഉദാഹരണത്തിന്, ബി. എസ്.സി സൈക്കോളജിയും ബി.എ സൈക്കോളജിയും) ഈ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഈ സംവിധാനം പരിഷ്കരിക്കുന്നതിനായി, KSHEC സര്‍വകലാശാലകളിലെ അക്കാദമിക് പ്രോഗ്രാമുകളും, പഠന ഫലങ്ങളും, വിവിധ പ്രോഗ്രാമുകളുടെ നാമകരണവും ഉള്‍പ്പെടുത്തി Equivalency Handbook തയ്യാറാക്കി. ഇതിലൂടെ തുല്യത സര്‍ട്ടിഫിക്കറ്റുകളെ ആശ്രയിക്കുന്നത് കുയ്ക്കുക എന്നതാണ് ലക്ഷ്യം. തൊഴിലവസരങ്ങള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനുമുള്ള അര്‍ഹത ബിരുദങ്ങളുടെ പേരില്‍ അല്ല, പ്രോഗ്രാം ഫലങ്ങളിലാണ് അധിഷ്ഠിതമാകേണ്ടതെന്നാണ് KSHEC വ്യക്തമാക്കുന്നത്.


ഈ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിനായി KSHEC State Level Academic Committee (SLAC)- നെ രൂപീകരിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാരും SLAC-ല്‍ ഉള്‍പ്പെടുന്നു


SLACന്‍റെ ചുമതലകള്‍:


അക്കാദമിക് പ്രോഗ്രാം അംഗീകാരം,

നാമകരണം (ബിരുദങ്ങളുടെ പേരുകള്‍),

തുല്യത സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കല്‍.

സര്‍വകലാശാലകള്‍ക്കും, തൊഴില്‍ ദാതാക്കള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും SLAC-നെ സമീപിക്കാം.

ഇതിന് പിന്തുണ നല്‍കുന്നതിനായി, കേരളസര്‍ക്കാര്‍ 2018 നവംബര്‍ 13-നു G.O. (Ms) No. 272/2018/HEDN പുറത്തിറക്കി. ഇതനുസരിച്ച്:


IITs, IISc, NITs, IISERs പോലുള്ള ദേശീയ സ്ഥാപനങ്ങളില്‍ നിന്നുള്ള ബിരുദങ്ങള്‍ക്ക് സ്വമേധയാ അംഗീകാരം നല്‍കണം.

ഈ ബിരുദങ്ങള്‍ക്ക് തുല്യത സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

ഇന്ത്യന്‍ സര്‍വകലാശാലകള്‍ തമ്മില്‍ പരസ്പര അംഗീകാരം നല്‍കണം.

UGC-അനുസൃതമായ നാമകരണവും നയങ്ങളും പിന്തുടരണം.

UGC മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഓപ്പണ്‍, വിദൂര വിദ്യാഭ്യാസ ബിരുദങ്ങള്‍ അംഗീകരിക്കണം.

  KSHEC- യുടെ വൈസ് ചെയർമാൻ SLAC- ന്‍റെ ചെയർ മാനായിരിക്കും.


  KSHEC- യുട മെംബർ സെക്രട്ടറിയാണ് കണ്‍വീനർ.


  കേരളത്തിലെ എല്ലാ സംസ്ഥാന സർവകലാശാലകളുടെയും വൈസ് ചാൻസലർമാർ അംഗങ്ങളായിരിക്കും.


സർവകലാശാലകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽ ഏജൻസികൾ, തൊഴിലുടമകൾ എന്നിവർക്കു നാമകരണം, അനുമതി, അംഗീകാരം, തുല്യത തുടങ്ങിയ വിഷയങ്ങൾ KSHEC- യിലേക്ക് SLAC-ന്റെ തീരുമാനത്തിനായി സമർപ്പിക്കാം.


പരാതിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും നിർദ്ദിഷ്ട ഫോർമാറ്റിൽ KSHEC വഴി SLAC-നെ സമീപിച്ച് അപ്പീല്‍ നല്‍കാം


മെമ്പർ സെക്രട്ടറി

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ

പിഎംജി ജംഗ്ഷൻ, വികാസ് ഭവൻ പി.ഒ.

തിരുവനന്തപുരം-695033

 email: mskshec@gmail.com





....