Office Hours: 10.00am - 5.00pm

Image

കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (KIRF)

"Incubating Institutional Excellence"

കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (KIRF) സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് നടത്തുന്നതിനുള്ള ഒരു മാനദണ്ഡങ്ങളുടെ സമുച്ചയം ആണ്. ഇത് KSHEC അംഗീകരിച്ച മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. റാങ്കിംഗ് നടത്തുന്നത് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ (KSHEC) നടപ്പിലാക്കുന്ന ഏജന്‍സിയായിരിക്കും, കൂടാതെ ഓരോ വര്‍ഷവും റാങ്കിംഗ് നടത്തപ്പെടും.

KIRF, റാങ്കിംഗ് പ്രക്രിയയില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന സ്ഥാപനങ്ങളെ KIRF പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ക്ഷണിക്കും. ഇതിന് വേണ്ടി ഒരുക്കിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ആവശ്യമായ ഡാറ്റ സമര്‍പ്പിക്കണം.KSHEC യുടെയും അനുയോജ്യമായ മറ്റ് ഏജന്‍സികളുടെയും സഹായത്തോടെ, ആവശ്യമായിടത്ത് ഡാറ്റയുടെ വിശ്വാസ്യത പരിശോധന KIRF നടത്തുകയും ചെയ്യും.

ഈ ഡാറ്റയില്‍ നിന്നുള്ള ബന്ധപ്പെട്ട വിവരങ്ങള്‍ KIRF പരിശോധിച്ച് സോഫ്റ്റ്വെയറിന്‍റെ സഹായത്തോടെ വിവിധ മാനദണ്ഡങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തുകയും, അതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ക്ക് റാങ്ക് നല്‍കുകയും ചെയ്യും.

അഡ്രസ്സ്

മെമ്പർ സെക്രട്ടറി,

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ,

ശാസ്ത്ര സാങ്കേതിക മ്യൂസിയം കാമ്പസ്,

വികാസ് ഭവൻ പി. ഒ,

തിരുവനന്തപുരം - 695033

ഇമെയിൽ അഡ്രസ്സ്
ഫോൺ നമ്പർ

0471-2301293, 8281502138,8921975507, 7561016899,9446787902,9446107052,9846589662

ഫാക്സ് നമ്പർ

0471-2301290