Office Hours: 10.00am - 5.00pm

Image

ബ്രെയിന്‍ ഗെയിന്‍

കേരളത്തെ ഒരു ജ്ഞാന സമ്പദ്വ്യവസ്ഥ ആയി മാറ്റുകയും സംസ്ഥാനത്തിന്‍റെ ബൗദ്ധിക സ്വത്തവകാശ സംഭാവനകള്‍ (Intellectual Property Contribution) വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനായി, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ലോകപ്രശസ്ത സര്‍വ്വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി പണ്ഡിതന്മാരെയും ശാസ്ത്രജ്ഞന്മാരെയും ക്ഷണിക്കുന്നു. ഇവര്‍ ലോകമെമ്പാടുമുള്ള സര്‍വ്വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും പുത്തന്‍ അറിവിന്‍റെ മേഖലകളില്‍ (Emerging Areas of Knowledge) ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവരാണ്.കൗണ്‍സില്‍ പ്രവാസി മലയാളി ശാസ്ത്രജ്ഞന്മാരുടെ, സാമൂഹ്യ ശാസ്ത്രജ്ഞന്മാരുടെ, മാനവിക ശാസ്ത്ര വിദഗ്ധരുടെ സമഗ്രമായ ഒരു ഡാറ്റാബേസ് തയ്യാറാക്കുകയാണ്. അവര്‍ ലോകമെമ്പാടുമുള്ള പ്രശസ്ത സര്‍വ്വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും പുത്തന്‍ അറിവിന്‍റെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്.

ഈ പദ്ധതിയുടെ ലക്ഷ്യം സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍, ഇവരെ അക്കാദമിക പ്രവര്‍ത്തനങ്ങളിലും ഗവേഷണങ്ങളിലും ഉള്‍പ്പെടുത്തുക എന്നതാണ്.

KSHEC യുടെ Erudite-Scholar in Residence പദ്ധതിയുമായി സാമ്യമുള്ള രീതിയില്‍, Brain Gain പദ്ധതിയിലൂടെ വിദഗ്ധരുടെ വിപുലമായൊരു കൂട്ടത്തെ കണ്ടെത്തുകയും, കുറവ് ചെലവില്‍ ഏറെക്കാലത്തേക്ക് അധ്യാപനത്തിനും ഗവേഷണത്തിനും അവരുടെ സംഭാവനകള്‍ ലഭ്യമാവുന്ന തരത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.

ഇതുവഴി, വിദഗ്ധരെ ഹ്രസ്വകാല അധ്യാപകരായും (short-term teachers) പാര്‍ട്ട്-ടൈം ഗവേഷണ പങ്കാളികളായും (part-time collaborators), കോ-സൂപ്പര്‍വൈസര്‍മാരായും (co-supervisors) ഉള്‍പ്പെടുത്തുന്നതിലൂടെ Brain Circulation ന് (അറിവിന്‍റെയും കഴിവിന്‍റെയും പരസ്പര ചംക്രമണത്തിന്/ വിനിമയത്തിന്) വഴിയൊരുക്കുന്നു. കേരള സര്‍ക്കാര്‍ 2022 ജനുവരിയില്‍ ഔദ്യോഗികമായി ഈ പദ്ധതി ആരംഭിച്ചു. ഇതിലൂടെ സംസ്ഥാനത്തെ അക്കാദമിക സമൂഹവും ലോകമെമ്പാടുമുള്ള മലയാളി അക്കാദമിക പ്രവാസികളും പരസ്പരം അറിവ് പങ്കുവെക്കുകയും, സംസ്ഥാനത്തിന്‍റെ വികസന ലക്ഷ്യങ്ങള്‍ക്കും ഗവേഷണകാര്യക്ഷമതയ്ക്കും സംഭാവനകള്‍ നല്‍കുകയും ചെയ്യും. നിങ്ങളുടെ അക്കാദമിക പദ്ധതിയെക്കുറിച്ച് കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

പ്രധാന സവിശേഷതകള്‍

സംസ്ഥാന ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനായി ആകര്‍ഷിക്കുക, പങ്കിടുക, ഉള്‍പ്പെടുത്തുക, ഏകീകരിക്കുക, നടപ്പിലാക്കുക.

വിദഗ്ധരെ ഹ്രസ്വകാല അധ്യാപരായി, പാര്‍ട്ട്-ടൈം ഗവേഷണ സഹപ്രവര്‍ത്തകരായി, ഗവേഷണങ്ങളില്‍ കോ-സൂപ്പര്‍വൈസര്‍മാരായി ഉള്‍പ്പെടുത്തുക.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അറിവിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ കണ്ടെത്തുക.

അവര്‍ക്ക് പാഠ്യപദ്ധതികളുടെ (Curricula) പുനര്‍ഘടനയില്‍ പങ്കാളികളാകാന്‍ അവസരം നല്‍കുക.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാരിന് ഉപദേശക പിന്തുണ നല്‍കുക.

പണ്ഡിതരുടെ രജിസ്ട്രേഷന്‍

ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി, KSHEC ഒരു പ്രത്യേക പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ അക്കാദമിക, ഗവേഷണ സ്ഥാപനങ്ങളുമായി പങ്കുവെക്കും. ഇതിലൂടെ, പണ്ഡിതന്‍റെ ഗവേഷണ താല്‍പര്യത്തിനും സ്ഥാപനത്തിന്‍റെ തിരഞ്ഞെടുപ്പിനും അനുസരിച്ചുള്ള അക്കാദമിക പദ്ധതി തയ്യാറാക്കാന്‍ സാധിക്കും.


Member Secretary

Kerala State Higher Education Council, Science & Technology Museum Campus, Thiruvananthapuram-695033

Email: msheckerala@gmail.com

For queries, contact +91 7561018708