സ്റ്റേറ്റ് അസ്സസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ സെന്‍റര്‍ (സാക്ക്)

രാജ്യത്തിന്‍റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിലയിരുത്തുന്നതിനും അംഗീകാരം നല്‍കുന്നതിനുമുളള പ്രധാന ദൗത്യമാണ് ഇന്ന് നാഷണല്‍ അസ്സസ്മെന്‍റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (NAAC) നിര്‍വഹിച്ചുപോരുന്നത്. താഴെ പറയുന്ന മൂന്ന് തലത്തിലുളള ഗുണനിലവാരമുളള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ വഴി ഉദ്ദേശിച്ച ഗുണനിലവാര ബോധം കൈവരിക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സജ്ജമാക്കുകയാണ് നാക്.


ഒന്നാം തലത്തില്‍ നാക്ക് നേരിട്ട നടത്തുന്ന ഗുണനിലവാരം നിര്‍ണ്ണയം നടത്തുമ്പോള്‍ തന്നെ സംസ്ഥാന തലത്തിലുളള ഒരു സമിതി വഴി (സ്റ്റേറ്റ് ലെവല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍) ന്‍റെ ആവശ്യകത ചൂണ്ടികാണിക്കപ്പെടുന്നു. ഇതുവഴി എല്ലാവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര ബോധത്തെക്കുറിച്ചുളള അവബോധം പ്രചരിപ്പിക്കുന്നതിനും അന്തര്‍ദേശീയ അക്കാദമിക് അക്രഡിറ്റേഷന്‍ നേടിയെടുക്കുന്നതിനും, സംഘടിതവും ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതും ലക്ഷ്യം വച്ചുളളതാണ്.


സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്താന്‍ സംസ്ഥാന തലത്തിലുളള ഗുണമേന്മ നിര്‍ണയ സംവിധാനങ്ങളിലൂടെ സംസ്ഥാനങ്ങളുടെ പ്രാദേശിക പ്രത്യേകതകളും സവിശേഷതകളും വിലയിരുത്തുന്നതിനും അവയുടെ കാര്യക്ഷമത വിലയിരുത്തുന്നതിനും ഇത് കൂടുതല്‍ ഫലപ്രദമായ സംവിധാനമാകും. സംസ്ഥാന സ്ഥാപനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ വിലയിരുത്തുന്നതിനും അംഗീകാരം നല്‍കുന്നതിനുമുളള ഒരു ഏജന്‍സി പ്രത്യേകിച്ച് സ്വാശ്രയ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളേറെയുളള കേരളം പോലുളള സംസ്ഥാനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും.

Mobile Menu