പദ്ധതികളും പ്രവര്‍ത്തനങ്ങളും |
ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നയ വിഷയങ്ങളില്‍ ഗവണ്‍മെന്‍റും യൂണിവേഴ്സിറ്റി കള്‍ക്കുമുള്ള നിര്‍ദ്ദേശാധിഷ്ഠിത ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന് പുറമേ കൗണ്‍സില്‍ അവയുടെ ഗുണനിലവാരവും മികവും വര്‍ദ്ധിപ്പിക്കുന്നതിനും സമത്വം ഉറപ്പാക്കുന്നതിനുമായി ഒരു പദ്ധതികളുടെയും പ്രവര്‍ത്തനങ്ങളുടെയും ഒരു രൂപരേഖ രൂപപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്യുന്നു.
കൗണ്‍സിലിന്‍റെ സ്കീമുകള്‍ പൊതുവായി രണ്ടായി തരം തിരിക്കാം :
(1) കൗണ്‍സിലിന്‍റെ മൂന്ന് കേന്ദ്രങ്ങളുടെ പരിധിക്കപ്പുറം നടന്നിട്ടുള്ളവ.
(2) സെന്‍ററുകള്‍ക്ക് കീഴില്‍ നടത്തുന്നവ.
-
ബിരുദ വിദ്യാഭ്യാസത്തിന്‍റെ പുനര്‍ക്രമീകരണം (ചോയിസ്ഡ് ആന്‍റ് ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍ സിസ്റ്റം) മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കല്‍.
-
ഘയര്‍ എഡ്യാക്കേഷനചന്‍റ ഡേറ്റാ ബാങ്ക് തയ്യാറാക്കല്‍.
-
അധ്യാപക എക്സ്ചേഞ്ച് പരിപാടി (സംസ്ഥാനത്തും വിദേശത്തുമുള്ള യൂണിവേഴ്സിറ്റികള്‍ തമ്മിലുള്ള അക്കാദമിക് എക്സ്ചേഞ്ച് സുഗമമാക്കുന്നതിന്)
-
കൗണ്‍സിലിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ KSAAC(കേരള സ്റ്റേറ്റ് അസസ്സ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) സ്ഥാപിച്ചു.
-
സംസ്ഥാനത്തെ തിരഞ്ഞെടുത്ത കോളേജുകള്‍ക്ക് കൗണ്‍സിലിന്‍റെ ശുപാര്‍ശ അനുസരിച്ച് സ്വയംഭരണ പദവി നല്‍കിയിട്ടുണ്ട്.
-
കോളേജുകളുടെ ക്ലസ്റ്റര്‍ നടപ്പിലാക്കുക.
-
എറുഡൈറ്റ് പദ്ധതി നടപ്പിലാക്കുക (അന്തര്‍ദേശിയമായി അറിയപ്പെടുന്ന അക്കാദമികരും നോബല്‍ സമ്മാനജേതരുമായി സംവദിക്കുവാന്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അവസരം ഒരുക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു)
-
കൗണ്‍സില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഫോര്‍ പോലീസ് സയന്‍സ് ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസ് (എന്‍.യു.എസ്.എ.എസ്) രൂപീകരിച്ചു.
-
ഹയര്‍ എഡ്യുക്കേഷന്‍ സ്കോളര്‍ഷിപ്പ് സ്കീം നടപ്പിലാക്കുക.